ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

read also: തുടര്‍ച്ചയായി 104 ദിവസത്തെ ജോലി,ഇതിനിടയില്‍ അവധി ലഭിച്ചത് ഒരു ദിവസം: അവയവങ്ങള്‍ക്ക് നാശം സംഭവിച്ച് യുവാവിന് ദാരുണ മരണം

വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്‌സ് ലക്ഷണങ്ങള്‍ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതല്‍ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിരുന്നു.മങ്കിപോക്‌സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.