പടക്ക നിര്‍മ്മാണശാലയില്‍‌ സ്ഫോടനം: മൂന്ന് വയസുകാരിയുള്‍പ്പെടെ നാല് മരണം, ആറ് പേർക്ക് പരിക്കേറ്റു


ഫിറോസാബാദ്: പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. പൊട്ടിത്തെറിയില്‍ ആറ് പേർക്ക് പരിക്കേറ്റു. ഉത്തർ‌പ്രദേശിലെ ഫിറോസാബാദില്‍ നൗഷേരയിലെ പടക്ക നിർമ്മാണശാലയിലാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു വീട് തകർന്നുവെന്നും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും പൊലീസ് പറഞ്ഞു.

read also: ലൈംഗീകമായി പീഡിപ്പിച്ചു: ജാനി മാസ്റ്റര്‍ക്കെതിരെ പരാതിയുമായി 21കാരി

പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ഒരു കുടുംബത്തിലെ ഏഴു പേർ അപകടത്തില്‍പ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. മീരാദേവി (45), അമൻ (20), ഗൗതം കുശ്‌വാഹ (18), കുമാരി ഇച്ച (3) എന്നിവരാണ് മരിച്ചത്.