കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
ബെംഗളൂരു: കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ആരോപണത്തില്‍ 21 കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബെംഗളൂരു കുംബര്‍ഗോഡുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കൂടാതെ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ഇത് പങ്കുവെച്ചെന്നും ആരോപണം ഉയരുന്നുണ്ട്.
പെണ്‍കുട്ടികളെ യുവാവ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉണ്ട്. പ്രശ്നം വഷളാക്കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ കോളേജ് കാമ്പസില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പോലീസ് അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ പ്രക്ഷോഭം നടത്തി രംഗത്തെത്തി.