യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബ്


ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസിനു പുതിയ ദേശീയ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ബി.വി.ശ്രീനിവാസിന്റെ പിൻഗാമിയായി എത്തുന്നത് ഉദയ്ഭാനു ചിബിനാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ച്‌ വരികയായിരുന്നു.

read also: 50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മോക്ഷം ലഭിക്കാൻ വേണ്ടി: സ്വാമി പിടിയില്‍

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവരുന്നതിനിടെയാണ് ഉദയ്ഭാനുവിന്റെ നിയമനം. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റി അംഗംകൂടിയാണ് അദ്ദേഹം.