നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു


മുംബൈ: രണ്ടു നഴ്സറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെ (24) പൊലീസിന്റെ വെടിയേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ ബദ്‌ലാപുരിലാണ് സംഭവം. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച ഇയാളെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

തിങ്കളാഴ്ച തലോജ ജയിലില്‍ നിന്ന് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബദ്‌ലാപൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. രക്ഷപ്പെടാനായി തോക്ക് തട്ടിപ്പറിച്ച അക്ഷയ് പൊലീസിനു നേർക്ക് വെടിയുതിർത്തു. ഇയാളുടെ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇതോടെയാണ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അക്ഷയ് ഷിൻഡെയെ വെടിവച്ചത്.

read also: ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളില്‍ ജോലിക്കായി നിയമിച്ചത്. ശുചിമുറിയില്‍ വച്ച്‌ ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച്‌ പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയില്‍ പോയപ്പോള്‍ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചതായും കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.