ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതിയ്ക്ക് നേരെ വിമർശനം. ബെംഗളൂരു തനിസാന്ദ്ര മൊണാർക്ക് സറെനിറ്റി അപ്പാർട്മെന്റ് കോംപ്ലക്സിലാണ് സംഭവം. സിമി നായർ എന്ന യുവതിയാണ് ഫ്ളാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
read also: ആക്രമണത്തിൽ കൊല്ലപ്പെട്ടത് 100 പേർ, ആയിരക്കണക്കിന് ജനങ്ങൾ നാട് വിടുന്നു : ലെബനനിൽ നടക്കുന്നത്
കോമണ്‍ ഏരിയയില്‍ പൂക്കളമിടേണ്ടെന്നും സ്വന്തം ഫ്ളാറ്റിന് മുന്നില്‍ തയ്യാറാക്കാനും യുവതി പറയുന്നതും ഈ നടപടി ഫ്ളാറ്റിലെ മറ്റുള്ളവർ ചോദ്യംചെയ്യുന്നതും ഇവർ തർക്കിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. തുടർന്ന് പൂക്കളത്തിന്റെ ഒരു ഭാഗത്ത് ചവിട്ടുകയും പൂർണ്ണമായും അതിന് മുകളില്‍ കയറി നിൽക്കുകയും ചെയ്തു.
ബൈലോപ്രകാരം കോമണ്‍ ഏരിയയില്‍ പൂക്കളമിടാൻ പാടില്ലെന്നടക്കമാണ് യുവതി വാദിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് യുവതിക്കുനേരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.