പോണ്‍ താരം പിടിയില്‍, കൈവശമുണ്ടായിരുന്നത് വ്യാജ പാസ്‌പോര്‍ട്ടെന്ന് പൊലീസ്


 നീലചിത്ര നടി വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി അറസ്റ്റിൽ. ആരോഹി ബർഡെ എന്ന പേരില്‍ അറിയപ്പെടുന്ന റിയ ബർഡെയാണ് അറസ്റ്റിലായത്.

മുംബയില്‍ നിന്ന് 50 കിലോമീറ്റർ ദൂരത്തിലുള്ള ഉല്ലാസ് നഗറിലെ ഹില്‍ ലൈൻ പൊലീസ് ആണ് നടിയെ അറസ്റ്റ് ചെയ്‌തത്. ഇന്ത്യയില്‍ താമസിക്കാൻ ആരോഹി വ്യാജ പാസ്‌പോർട്ടാണ് ഉപയോഗിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.

read also: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചു, നവവധുവിന് ദാരുണാന്ത്യം

അംബെർനാഥില്‍ ഒരു ബംഗ്ളാദേശ് കുടുംബം താമസമുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടിയുടെ അറസ്റ്റ്. റിയയ്‌ക്കും ഒപ്പമുള്ളവർക്കും ഇന്ത്യയില്‍ താമസിക്കാൻ അമരാവതി സ്വദേശിയായ ഒരാള്‍ വ്യാജരേഖകള്‍ നിർ‌മ്മിച്ചുനല്‍കിയെന്നും കണ്ടെത്തി. സംഭവത്തില്‍ പങ്കുള്ള മറ്റ് നാലുപേർക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്.