15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

അസാധാരണ ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള മനുഷ്യന്‍: രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

Date:


ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധാരണ മനുഷ്യനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

‘രത്തന്‍ ടാറ്റ ജി ഒരു ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നല്‍കി. അതേസമയം, അദ്ദേഹത്തിന്റെ സംഭാവന ബോര്‍ഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേര്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി’, നരേന്ദ്ര മോദി പറഞ്ഞു.

അസുഖ ബാധിതനായി മുംബൈയില്‍ ചികിത്സയിലിരിക്കെയാണ് രത്തന്‍ ടാറ്റ അന്തരിച്ചത്. 87 വയസായിരുന്നു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്നു. ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖന്‍ കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related