കടുത്ത വയറുവേദന: യുവാവിന്‍റെ ചെറുകുടലില്‍ നിന്നും കണ്ടെത്തിയത് മൂന്ന് സെന്‍റീമീറ്റര്‍ നീളമുള്ള ജീവനുള്ള പാറ്റ


ഡല്‍ഹി: യുവാവിന്‍റെ ചെറുകുടലില്‍ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി യുവാവിന് കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറുകുടലില്‍ നിന്ന് മൂന്ന് സെന്‍റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

read also: ആശങ്കൾക്ക് വിരാമം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി: 144 യാത്രക്കാര്‍ സുരക്ഷിതര്‍

വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയില്‍ നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തതെന്ന് മെഡിക്കല്‍ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കണ്‍സള്‍ട്ടന്‍റ് ശുഭം വാത്സ്യ പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ പാറ്റയെ വിഴുങ്ങിയതോ, ഉറങ്ങുമ്പോള്‍ വായിലൂടെ ഉള്ളിൽ കയറിയിരിക്കാനോ ഉള്ള സാധ്യതയാണ് ഡോക്ടർ ചൂണ്ടിക്കാണിച്ചത്.