വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍


മുംബൈ: സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച്‌ നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് സ്വദേശിയായ പതിനേഴുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

read also: മാന്യത ടെക് പാര്‍ക് വെള്ളച്ചാട്ടം, ടെക് വില്ലേജ് സ്വിമ്മിങ് പൂൾ: കനത്ത മഴയില്‍ മുങ്ങി ബംഗളൂരു

സുഹൃത്തിന്റെ പേരില്‍ എക്‌സിലുണ്ടാക്കിയ വ്യാജ അക്കൗണ്ടു വഴിയാണ് മൂന്ന് ദിവസത്തിനുള്ളില്‍ 19 വിമാനങ്ങള്‍ക്ക് നേരെ കുട്ടി ഭീഷണി മുഴക്കിയത്. സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്യുകയാണ്. മുംബൈ പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.