ചോരയില്‍ കുളിച്ച് യുവതിയുടെ റീല്‍സെടുപ്പ്! കാമുകന്‍ ബോധമില്ലാതെ സ്‌ട്രെക്ചറില്‍



അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്.

അങ്ങനൊരു സംഭവത്തിന്റ വലിയ ഉദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ കനോജിയ എന്ന യുവതിയാണ് ഇതില്‍. അപകടത്തില്‍പ്പെട്ട് മുഖത്താകെ ചോര വാര്‍ന്നിട്ടും വീഡിയോ റീലുമായി പ്രത്യക്ഷപ്പെട്ടത്. അപകടത്തിന്റെയും പരിക്കുകളുടെയും കാര്യം പറയാനായിരുന്നു വീഡിയോ.

Read Also: സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു:പിതാവിന്റെ മരണം കൊലപാതകമെന്ന് മകളുടെ പരാതി: ഭാര്യ കസ്റ്റഡിയില്‍

ഒരു എസ്.യു.വിക്ക് സമീപം റോഡില്‍ ഇരുന്ന കരയുന്ന വീഡിയോയാണ് ഇവര്‍ ആദ്യം പുറത്തുവിട്ടത്. ഇതില്‍ ഇവരുടെ മുഖത്തും വസ്ത്രങ്ങളിലും ചോര പടര്‍ന്നിട്ടുണ്ട്. വാഹനാപകടത്തില്‍ പെട്ടതാണെങ്കിലും എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. ഞങ്ങള്‍ക്കൊരു അപകടമുണ്ടായി. ഗുരുതരമായ ഒന്ന്. എന്റെ എല്ലൊടിഞ്ഞിട്ടുണ്ട്. യുവതി നിലവിളിച്ചുകൊണ്ട് വീഡിയോയില്‍ പറയുന്നുണ്ട്. ആംബുലന്‍സ് യാത്രയ്ക്കിടെയാണ് ചിത്രീകരിച്ചത്. തോളിനും മുഖത്തുമാണ് യുവതിക്ക് പരിക്കേറ്റത്. കാമുകന്‍ സ്‌ട്രെക്ചറില്‍ ബോധരഹിതനായി കിടക്കുന്നതും റീലില്‍ കാണാം. മറ്റൊരാളും ചോരയില്‍ കുളിച്ച് നില്‍ക്കുന്നുണ്ട്.

ജതിന് ഗുരുതരമായ പരിക്കുണ്ട്. എനിക്കും തോളിന് നല്ല പരിക്കുണ്ട്. പൊട്ടലും. എമര്‍ജന്‍സി വാര്‍ഡിലാണ് യുട്യൂബറെയും സംഘത്തെയും പ്രവേശിപ്പിച്ചത്. വേദനകൊണ്ട് സംസാരിക്കാനാകുന്നില്ലെങ്കിലും യുവതി രാത്രിയും വീഡിയോ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. അവസാന റീലില്‍ കാമുകന്റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് ക്യൂ ആര്‍ കോഡും നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ഓക്‌സിജനടക്കം എല്ലാത്തിനും ഭയങ്കര ചെലവാണെന്നും ജതിനെ രക്ഷിക്കാന്‍ സഹായിക്കണമെന്നുമാണ് യുവതി പറയുന്നത്. നേരത്തെ റെയില്‍വേ സ്റ്റേഷനില്‍ റീല്‍സ് ഷൂട്ടിനിടെ വിവാദത്തിലായതാണ് ഇവര്‍.