കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി; മരിച്ചത് നീറ്റ് പരിശീലനത്തിനെത്തിയ 20കാരന്‍


ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. നീറ്റ് പരിശീലനത്തിനെത്തിയ 20 കാരനാണ് മരിച്ചത്. യു.പിയില്‍ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വര്‍ഷം 15-ാമത്തെ ആത്മഹത്യയാണ് കോട്ടയില്‍ നടക്കുന്നത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ കോളുകള്‍ക്ക് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് അശ്വതോഷ് താമസിക്കുന്ന വീടിലെ സഹപാഠികള്‍ മുറിയില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് അശ്വതോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിനായാണ് അശ്വതോഷ് കോട്ടയിലെത്തിയതെന്നും പൊലീസ് പറഞ്ഞു.