വീണ്ടും ബോംബ് ഭീഷണി: വിസ്താര വിമാനത്തിനു അടിയന്തര ലാൻഡിംഗ്


ന്യൂഡല്‍ഹി: വീണ്ടും ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിസ്താരയുടെ യുകെ 17 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് വിസ്താരയുടെ വക്താവ് വ്യക്തമാക്കി.

read also: ബീച്ചില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കൂറ്റന്‍ തിരമാല യുവാവിനെയും കൊണ്ടുപോയിട്ട് ആറ് ദിവസം

സോഷ്യല്‍മീഡിയയിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തില്‍ ഇറക്കുകയും വിശദമായ പരിശോധന നടത്തിവരികയുമാണെന്ന് വക്താവ് വ്യക്തമാക്കി.

സുരക്ഷാസേനയുടെ അനുമതി ലഭിച്ചാലുടൻ തന്നെ വിമാനം ലണ്ടനിലേക്ക് യാത്ര തിരിക്കും. പ്രോട്ടോക്കോള്‍ അനുസരിച്ച്‌ അധികൃതരെ വിവരമറിയിക്കുകയും ഫ്രാങ്ക്ഫർട്ടിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു.