60,000 കോടിയുടെ അഴിമതി: കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണയ്ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ


ബംഗളൂരു: കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ. ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ, 60,000 കോടിയുടെ അഴിമതി കേസിലാണ് കോണ്‍ഗ്രസ് എംഎല്‍എയെ ശിക്ഷിച്ചിരിക്കുന്നത്.

തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ അടക്കം മറ്റ് 6 പേർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം സതീഷ് കൃഷ്ണ സെയില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ സിബിഐ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി.

read also: ആറാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു: ചിത്രകലാധ്യാപകന് 12 വര്‍ഷം കഠിന തടവ്

2010-ലാണ് കേസിനു ആസ്പദമായ സംഭവം. 60,000 കോടി വിലവരുന്ന ഏകദേശം 7.74 ദശലക്ഷം ടണ്‍ ഇരുമ്ബയിര് ബിലികേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് കേസ്.