16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

10 ദിവസത്തിനകം സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടും: യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ 24 കാരി അറസ്റ്റില്‍

Date:



ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. പത്തു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കിൽ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ വിവരസാങ്കേതിക വിദ്യയില്‍ ബിരുദധാരിയായ താനെ സ്വദേശിനി ഫാത്തിമ ഖാനെ ( 24 ) പൊലീസ് അറസ്റ്റ് ചെയ്തു.

read also: ‘പോക്‌സോ കേസില്‍ പെട്ടു, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല’: വീഡിയോയ്ക്ക് പിന്നാലെ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

ഫാത്തിമ ഖാന്റെ നമ്പറില്‍ നിന്നാണ് സന്ദേശം അയച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.

യോഗി ആദിത്യനാഥിനെതിരെ മുംബൈ ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വധഭീഷണി ലഭിച്ചത്. കണ്‍ട്രോള്‍ റൂമിലെ വാട്ട്സ്‌ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ലഭിച്ച സന്ദേശത്തിൽ ’10 ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് രാജിവച്ചില്ലെങ്കില്‍, ‘ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടും’ എന്നായിരുന്നു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related