16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

അയല്‍വാസിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റില്‍

Date:


മധുര: വാക്കു തർക്കത്തിന് പിന്നാലെ അയല്‍വാസിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റില്‍. മധുര ജില്ലയിലെ ചോളവന്താൻസംഗങ്കോട്ട തെരുവ് സ്വദേശിയായ വിഘ്നേശ്വരാണ് പിടിയിലായത്. വിഘ്നേശ്വരൻ പെട്രോള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

read also: തലസ്ഥാനത്ത് കനത്ത മഴ: തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ദീപാവലി ദിവസത്തില്‍ വിഘ്നേശ്വരന്റെ അച്ഛൻ മുത്തയ്യയും അയല്‍വാസിയായ മദൻകുമാറും തമ്മിൽ വാക്ക് തർക്കമുണ്ടായതാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ വീടിന്റെ മുൻഭാഗം തകർന്നുപോയി. വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. ആക്രമണത്തെ തുടർന്ന് മദൻ കുമാർ ചോലവണ്ടൻ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഘ്നേശ്വരനെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related