ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
ഭീകരരില്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് ഭീകരര്‍ ഉള്ളതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സൈന്യം ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു.
അതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തി. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
അതേ സമയം ഇന്നലെ ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ സേനാ ഗാര്‍ഡുകളെ (വിഡിജി) ഭീകരര്‍ വധിച്ചിരുന്നു.