17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; യുവതി അറസ്റ്റിൽ

Date:


കൊൽക്കത്ത: ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഉസ്തിയിലാണ് സംഭവം. ബിജെപിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്തിരുന്ന പൃഥ്വിരാജ് നസ്‌കർ എന്നയാളാണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച രാത്രിയാണ് നസ്‌കറിൻ്റെ രക്തത്തിൽ കുളിച്ച മൃതദേഹം പാർട്ടി ഓഫീസിൽ കണ്ടെത്തിയത്. നവംബർ അഞ്ച് മുതൽ ഇയാളെ കാണാതായതായി കുടുംബാംഗങ്ങൾ പറഞ്ഞു. നസ്‌കറിനെ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ചതാണ് മരണത്തിൽ കലാശിച്ചതെന്ന് അറസ്റ്റിലായ യുവതി സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺ​ഗ്രസാണെന്ന് ബിജപി ആരോപിച്ചു. പ്രാഥമിക അന്വേഷണത്തിനും മൊബൈൽ ഫോണുകളുടെ ട്രാക്കിംഗിനും ശേഷം, യുവതിയെ സമീപ പ്രദേശത്തുനിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ, യുവതി കുറ്റം ചെയ്തതായി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related