ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് കോളെജ് വിദ്യാർത്ഥികളടക്കം ആറ് പേർ മരിച്ചു


ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. ഡെറാഡൂൺ സ്വദേശികളായ ഗുനീത് സിംഗ് ( 19), കാമാക്ഷി സിംഗൽ (20), നവ്യാ ഗോയൽ (23), റിഷബ് ജെയ്ൻ (24), അതുൽ അഗർവാൾ (24), ഹിമാചലിലെ ചമ്പ സ്വദേശിയായ ഖുണാൾ കുക്കുറേജ (23) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കാറിന്റെ അമിത വേഗതയാണ് അപകട കാരണം. അതേസമയം അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം. ഇയാളുടെ ഭാഗത്ത് പിഴവില്ലെന്നാണ് നിഗമനം.

ഒരു പാർട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന യുവാക്കളും യുവതികളുമാണ് കാറിലുണ്ടായിരുന്നത്. മരണപ്പെട്ട എല്ലാവരും ഡെറാഡൂണിലെ വ്യാപാര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. രണ്ട് പേർ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളുമാണ്.