ഇംഫാല്‍: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്ന സാഹചര്യത്തിൽ 50 കമ്പനി കേന്ദ്രസേനയെക്കൂടി സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
read also: പാണക്കാട് കുടുംബത്തെ ആക്ഷേപിക്കുന്നത് മലയാളികള്‍ അംഗീകരിക്കില്ല: പിണറായി വിജയനെതിരേ സന്ദീപ് വാര്യര്‍
അർധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സി.ആർ.പി.എഫില്‍ നിന്ന് 35 യൂണിറ്റും ബി.എസ്.എഫില്‍ നിന്ന് 15 യൂണിറ്റും മണിപ്പുരിലെത്തും.
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്. നവംബർ 12-ന് അർധസൈനിക വിഭാഗങ്ങളില്‍ നിന്ന് 2500 പേരെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു.