16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

മുൻ എഎപി നേതാവും ദൽഹി മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്‌ലോത്ത് ബിജെപിയില്‍ ചേര്‍ന്നു

Date:


ന്യൂദല്‍ഹി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇന്നലെ രാജിവച്ച ദല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗെഹ്‌ലോത്ത് ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള നേതാക്കളുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഇത് തനിക്ക് എളുപ്പമുള്ള ചുവട് വയ്പ് അല്ല. അണ്ണാ ഹസാരെയുടെ കാലം തൊട്ട് ആം ആദ്മിയുടെ ഭാഗമായിരുന്നു. എംഎല്‍എആയും മന്ത്രിയായും ദല്‍ഹിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവും ബിജെപിയില്‍ ചേരാന്‍ കാരണമായിട്ടില്ലെന്നും കൈലാഷ് ഗെഹ്‌ലോത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയാണ് കൈലാഷ് ഗെഹ്‌ലോത്ത് എഎപിയില്‍ നിന്ന് രാജിവച്ചത്. ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹം കത്ത് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related