ചെന്നൈ: ചെന്നൈയിൽ കാറിടിച്ച് വിഡിയോ ജേണലിസ്റ്റ് മരിച്ചു. തെലുങ്ക് വാർത്താ ചാനലിൽ കാമറാ പേഴ്‌സനായ പോണ്ടി ബസാർ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്.
ചൊവ്വാഴ്ച അദ്ദേഹം ജോലി കഴിഞ്ഞ്
രാത്രി മടങ്ങവെയാണ് അപകടം. ബിഎംഡബ്ല്യു കാറാണ് പ്രദീപ് കുമാർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചത്. കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൂട്ടിയിടിയുടെ ആഘാതത്തിൽ കുമാറിന്റെ മരണം സംഭവിച്ചതായും ബൈക്ക് ദൂരത്തിലേക്ക് തെറിച്ചു പോയതായും പോലീസ് പറഞ്ഞു. അതേ സമയം ഇടിച്ച വാഹനത്തിൻ്റെ ഉടമസ്ഥനായി പോലീസ് അന്വേഷണം ആരംഭിച്ചു.