17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

കാന്താര സിനിമയിലെ താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു : നിരവധി പേർക്ക് പരിക്ക്

Date:


കൊല്ലൂര്‍ : കാന്താര സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപം ജഡ്കാലില്‍ സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം.

ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

ജൂനിയര്‍ താരങ്ങളും ടെക്‌നിക്കല്‍ ജീവനക്കാരുമുള്‍പ്പെടെ 20 പേരായിരുന്നു വാഹനത്തിലുണ്ടായത്.
റിഷബ് ഷെട്ടി നായകനായെത്തുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ഉഡുപ്പിക്ക് സമീപം തീരദേശമേഖലയിലാണ് പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related