6
April, 2026

A News 365Times Venture

6
Monday
April, 2026

A News 365Times Venture

പൂനെയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇന്‍ഡിഗോ എയർലൈൻസ് : വ്യാപാര വിനോദസഞ്ചാര മേഖലകൾക്ക് മുതൽകൂട്ടാകും

Date:


ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയർലൈൻസ്. പൂനെയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള സര്‍വീസും പൂനെയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസുമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആരംഭിച്ചത്.

പൂനെ-ബാങ്കോക്ക് വിമാനം ആഴ്ചയില്‍ മൂന്ന് ദിവസം ഉണ്ടാകും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11.10ന് പുറപ്പെടും. പൂനെയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം വെള്ളിയാഴ്ച വൈകിട്ട് 5.40 ന് പുറപ്പെട്ട് രാത്രി 10.10ന് ദുബൈയിലെത്തും. അവിടെ നിന്നും തിരികെ അര്‍ധരാത്രി 12.15ന് പുറപ്പെടും.

അതേ സമയം ദുബൈയെയും ബാങ്കോക്കിനെയും ബന്ധിപ്പിച്ച് പൂനെയില്‍ നിന്ന് സര്‍വീസ് വരുന്നത് പൂനെ നഗരത്തിന്‍റെ ഐടി, ഓട്ടോമൊബൈല്‍ മേഖലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വക്താവ് പറഞ്ഞു.

ഇതിനു പുറമെ നേരിട്ടുള്ള ഈ സര്‍വീസുകള്‍ വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളുടെ വികാസത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...