ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രശാന്ത് വിഹാറിലെ പിവിആര്‍ തിയേറ്ററിനു സമീപം സ്ഫോടനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റതായി പോലീസ് അറിയിച്ചു. പ്രശാന്ത് വിഹാര്‍ പ്രദേശത്ത് ബോംബ് സ്ഫോടനം നടക്കുന്നതായി പിസിആര്‍ യൂണിറ്റിന് ഒരു കോള്‍ ലഭിച്ചതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ടീം, ഡോഗ് സ്‌ക്വാഡ്, ലോക്കല്‍ പോലീസ് ഫോഴ്‌സ്, ദല്‍ഹി ഫയര്‍ സര്‍വീസ് എന്നിവര്‍ സ്ഥലത്തെത്തുകയായിരുന്നു. അതേ സമയം സംഭവസ്ഥലത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച കോള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലിന് പുറത്ത് നടന്ന സ്ഫോടനത്തിന് സമാനമാണ് വ്യാഴാഴ്ച രാവിലെ നടന്ന സ്ഫോടനമെന്ന് പോലീസ് പറയുന്നു. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ രാജീവ് രഞ്ജന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.