ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ: പിന്നാലെ അജാസ് ഖാൻ ഒളിവിൽ

[ad_1]

മുംബൈ: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ. അജാസ് ഖാന്റെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിനൊടുവിലാണ് താരത്തിന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ അറസ്റ്റ് ചെയ്തത്. അജാസ് ഖാന്റെ ജോഗേശ്വരിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ 130 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. നിരവധി മരുന്നുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഫാലോൺ ഗുലിവാലയെ അറസ്റ്റ് ചെയ്തത്.അജാസ് ഖാനും ഭാര്യയും മയക്കുമരുന്ന് കടത്തിയെന്നും ആരോപണമുണ്ട്. ഭാര്യ അറസ്റ്റിലായതിന് പിന്നാലെ അജാസ് ഖാൻ ഒളിവിലാണെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന അജാസിന് ആകെ 131 വോട്ടുകൾ മാത്രമായിരുന്നു കിട്ടിയിരുന്നത്. അതിനു പിന്നാലെയാണ് ഇപ്പോൾ അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്

അജാസ് ഖാന്റെ സഹായി സൂരജ് ഗൗറിനെ ഒക്ടോബർ 8 ന് ലഹരിമരുന്ന് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ ചെയ്തതിന് പിന്നാലെയാണ് സൂരജ് ഗൗറിനെ അറസ്റ്റ് ചെയ്തത്.

 

[ad_2]