രഹാനെ തിരിച്ചെത്തി; ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സ്ക്വാ‍ഡ് ഇങ്ങനെ

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അം​ഗ സ്ക്വാഡിൽ മുൻ വൈസ് ക്യാപ്റ്റൻ അജിൻക്യ രാഹാനെയും ഇടം നേടി. ജൂൺ ഏഴ് മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് മത്സരം നടക്കുന്നത്. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.

രോഹിത് ശർമ നയിക്കുന്ന ടീമിൽ ശുഭ്മൻ ​ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ,കെഎൽ രാഹുൽ, കെഎസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ,ഷർദുൽ ഠാക്കൂർ, മുഹമ്മ​ദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട് എന്നിവരാണുള്ളത്.

പരുക്കിന്റെ പിടിയലുള്ള സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവർക്ക് ഈ മത്സരം നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. അതേസമയം ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് രാഹനെ ടീമിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച രഹാനെ അഞ്ച് മത്സരങ്ങളിൽ നിന്ന് 209 റൺസാണ് നേടിയത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രഹാനെ ഇന്ത്യക്കായി ഒടുവിൽ കളിച്ചത്.