31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ബെൻസിമയ്ക്കൊപ്പം കളിക്കാൻ മുഹമ്മദ് സലേയും? സൗദി പ്രൊ ലീഗിലേക്ക് കൂടുതൽ സൂപ്പർതാരങ്ങൾ

Date:


യൂറോപ്പിലെ മുൻനിര ക്ലബുകളിൽ കളിക്കുന്ന കൂടുതൽ സൂപ്പർതാരങ്ങൾ സൗദി പ്രൊ ലീഗിലേക്ക് വരുന്നു. നെയ്മർ, കരിം ബെൻസിമ, ഫാബിഞ്ഞ്യോ, എൻകോളോ കാന്‍റെ എന്നിവർക്ക് പിന്നാലെ മൊഹമ്മദ് സലായും സൗദി പ്രൊ ലീഗിലേക്ക് വരുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി പ്രൊ ലീഗിലേക്ക് എത്തിയ വമ്പൻതാരം. ഇതിന് പിന്നാലെയാണ് കൂടുതൽ താരങ്ങൾ എത്തുന്നത്.

ലിവർപൂളിൽ സലാ അത്ര, സംതൃപ്തനല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സീസണിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ മത്സരത്തിൽ സലായെ കോച്ച് പകരക്കാരനാക്കി ഇറക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതോടെ സൗദി പ്രൊ ലീഗ് ജേതാക്കളായ അൽ ഇത്തിഹാദുമായുള്ള കരാർ നീക്കത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് താരം.

സലായ്ക്ക് പ്രതിവര്‍ഷം 60 ദശലക്ഷം യൂറോ ഇത്തിഹാദ് വാഗ്ദാനം ചെയ്തുകഴിഞ്ഞതായി ഖത്തറിലെ അൽകാസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളായ അൽ ഇത്തിഹാദ് ഇതിനോടകം തന്നെ കരീം ബെൻസേമ, എൻകോളോ കാന്‍റെ, ഫാബീഞ്ഞോ, തിയാഗോ ജോട്ട തുടങ്ങിയ താരങ്ങളെ ക്ലബ്ബിലെത്തിച്ചിട്ടുണ്ട്. ഇതിൽ ഫാബിഞ്ഞോയ്ക്കൊപ്പം നേരത്തെ ഇറ്റാലിയൻ സീരി എയിൽ സലാ ഏറെ കാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സലാ കൂടി ചേരുന്നതോടെ കിരീടം നിലനിർത്താൻ കഴിയുമെന്നാണ് അൽ ഇത്തിഹാദ് ക്ലബ് മാനേജ്മെന്‍റ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ദിവസം ചെൽസിക്കെതിരായ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിലാണ് സലായും കോച്ചും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്. മത്സരത്തിൽ 77-ാം മിനിട്ടിലാണ് ലിവർപൂൾ കോച്ച് യര്‍ഗൻ ക്ലോപ്പ് മൊഹമ്മദ് സലായെ പകരക്കാരനാക്കി കളത്തിൽ ഇറക്കിയത്. വെറും 13 മിനിട്ട് മാത്രമാണ് താരം കളത്തിലുണ്ടായിരുന്നത്. ഇതോടെ തുടര്‍ച്ചയായ ഏഴാം സീസണിലും ആദ്യ മത്സരത്തിൽ തന്നെ ഗോളടിക്കുക, പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാവുക. എന്നീ റെക്കോര്‍ഡുകൾ സലായ്ക്ക് നഷ്ടമായി. ഇത് താരത്തെ പ്രകോപിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതോടെയാണ് അൽ ഇത്തിഹാദുമായുള്ള കരാറിന് താരം പച്ചക്കൊടി കാണിച്ചത്.

ഈജിപ്ഷ്യൻ സ്ട്രൈക്കർ രണ്ട് വർഷത്തെ കരാറിൽ സൗദി പ്രോ ലീഗിൽ ചേർന്നേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടന്നുവരികയാണെന്നും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഔദ്യോഗികമായി പ്രതികരിക്കാൻ സലാ ഇതുവരെ തയ്യാറായിട്ടില്ല. “ഈജിപ്ഷ്യൻ അന്താരാഷ്ട്ര താരം മുഹമ്മദ് സലാ സൗദി അൽ-ഇത്തിഹാദ് ക്ലബ്ബിന് ലിവർപൂളുമായി ചർച്ച നടത്താൻ പച്ചക്കൊടി കാട്ടിയിട്ടുണ്ട്, അതിനാൽ നിലവിലെ സമ്മർ ട്രാൻസ്ഫർ സീസണിൽ സലാ അൽ-ഇത്തിഹാദ് ടീമിൽ ചേരും,” ഖത്തർ പത്രം ട്വീറ്റ് ചെയ്യുന്നു.

സീരി എ ക്ലബ് എഎസ് റോമയിൽ നിന്ന് ഏഴ് സീസണുകൾക്ക് മുമ്പാണ് സല ലിവർപൂളിൽ എത്തുന്നത്. അതിനുശേഷം അദ്ദേഹം പ്രീമിയർ ലീഗ് കിരീടം, എഫ്‌എ കപ്പ്, ഇഎഫ്‌എൽ കപ്പ്, ചാമ്പ്യൻസ് ലീഗ് തുടങ്ങി ഒട്ടനവധി അതുല്യനേട്ടങ്ങളിൽ ലിവർപൂളിനൊപ്പം പങ്കാളിയായി. ലിവർപൂളിന്‍റെ നിരവധി കിരീടനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ചത് സലാ ആയിരുന്നു.

അതേസമയം യൂറോപ്പിൽനിന്ന് കൂടുതൽ സൂപ്പർതാരങ്ങൾ എത്തുന്നതോടെ സൗദി പ്രൊ ലീഗിന്‍റെ ഗ്ലാമർ വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ ആരാധകർ സൗദി പ്രൊ ലീഗ് മത്സരങ്ങൾ കാണാൻ തുടങ്ങും. ഇത് സൗദിയിലെ ക്ലബുകളുടെ മൂല്യം വർദ്ധിപ്പിക്കുകയും വരുമാനം കുതിച്ചുയരാൻ ഇടയാക്കുമെന്നും റിപ്പോർട്ടുണ്ട്. ലോകത്തെ സുപ്രധാന ഫുട്ബോൾ ലീഗുകളുടെ കൂട്ടത്തിൽ സൗദി പ്രൊ ലീഗ് ഇടംനേടുന്നത് ഏഷ്യൻ ഫുട്ബോളിന്‍റെയാകെ തിളക്കവും പ്രചാരവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും വിദഗ്ദർ കമക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related