31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

രോഹിത് ശർമ ഒന്നിലേറെ തവണ 300 ലേറെ റൺസിന് വിജയം നേടുന്ന ആദ്യ ക്യാപ്റ്റനായി

Date:


ഐസിസി ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ വൻ വിജയമാണ് ഇന്ത്യ നേടിയത്. ഈ ജയത്തോടെ ലോകകപ്പ് സെമിഫൈനലിൽ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. കൂടാതെ ശ്രീലങ്കയ്ക്കെതിരെ രണ്ട് ഏകദിന മത്സരങ്ങളിൽ 300ലേറെ റൺസിന് വിജയിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ലോകകപ്പ് മത്സരങ്ങളിൽ തുടക്കം മുതൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ച വയ്ക്കുന്നത്.

ശ്രീലങ്കയുമായുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തത് വിജയം ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക വെറും 19.4 ഓവറിൽ 55 റൺസിൽ ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി. 302 റൺസിന്റെ ഐതിഹാസിക വിജയമാണ് ലങ്കയ്ക്ക് മേല്‍ ഇന്ത്യ നേടിയത്.

ഇതോടെ 300 റൺസിലധികം നേടി രണ്ട് ഏകദിന വിജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റൻ ആയി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരെ തന്നെ 317 റൺസിന്റെ ജയം നേടിയതാണ് മറ്റൊരു നേട്ടം.തുടക്കത്തിൽ തന്നെ രോഹിതിന് വിക്കറ്റ് നഷ്ട്ടമായെങ്കിലും പിന്നീട്ട് ശ്രീലങ്കയ്‌ക്കെതിരെയുള്ള കളിയിൽ ഇന്ത്യയ്ക്ക് മികച്ച് സ്‌കോർ നേടാൻ സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത രോഹിത് ഇന്നിംഗ്‌സ് ആരംഭിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ ദിൽഷൻ മധുശങ്ക പുറത്താക്കി.

എന്നാൽ, ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും മികച്ച പ്രകടനം കാഴ്ച വെച്ചു. രണ്ടുപേരും ചേർന്ന് 189 റൺസ് നേടി. 88 റൺസെടുത്ത കോഹ്‌ലി മടങ്ങും മുമ്പ് ഗില്ലും പുറത്തായി. പക്ഷേ, 56 പന്തിൽ 82 റൺസ് നേടിയ ശ്രേയസ് അയ്യരിൽ നിന്ന് മറ്റൊരു മികച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗിന് ലഭിച്ചത്.

കളിയിലെ മറ്റൊരു താരമായിരുന്നു ഷമി. ഏകദിനത്തിൽ റെക്കോർഡുകൾ തകർത്താണ് ഷമി മുന്നേറിയത്. ശ്രീലങ്ക 18 റൺസ് നേടിയപ്പോൾ പേസർ മുഹമ്മദ് ഷമി 5 വിക്കറ്റ് ആണ് വീഴ്ത്തിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മികച്ച പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. ശ്രീലങ്കയെ മുട്ടുകുത്തിയ്ക്കാൻ കാരണമായ പ്രകടനത്തിൽ ഷമിയുടെ പങ്കും വളരെ വലുതായിരുന്നു.

പേസർ മുഹമ്മദ് ഷമി മൂന്ന് ശ്രീലങ്കൻ ബാറ്റ്സ്മാൻമാരെ കളിയിൽ നിന്ന് പുറത്താക്കിയപ്പോൾ ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി കളി ഗംഭീരമാക്കി. ഇതോടെ സ്വന്തം മണ്ണിൽ കളിച്ച് ഏകദിന സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related