ODI Ranking | ആദ്യമായി കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ; ഏകദിന റാങ്കിങിൽ മുന്നേറ്റം


ഏറ്റവും പുതിയ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ രോഹിത് ശർമ്മയ്ക്ക് മുന്നേറ്റം. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ ബാറ്റുചെയ്തുന്ന രോഹിത് ശർമ്മ ഏകദിന റാങ്കിങ്ങിന്‍റെ ചരിത്രത്തിൽ ആദ്യമായി വിരാട് കോഹ്ലിയെ മറികടന്നു. ഏകദിന റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് രോഹിത് ശർമ്മ. വിരാട് കോഹ്ലി ഒമ്പതാമതും. ഇതാദ്യമായാണ് കോഹ്ലിയെ രോഹിത് പിന്നിലാക്കുന്നത്.