സൂര്യനേക്കാൾ ഉയർന്ന ചൂട്! ഈറൻഡൻ നക്ഷത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ


സൂര്യനേക്കാൾ ചൂടുള്ള നക്ഷത്രമായ ഈറൻഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. നാസയുടെ ബഹിരാകാശ ദൂരദർശനിയായ ജെയിംസ് വെബ് പകർത്തിയ ഈറൻഡലിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഏറെ ദൂരെ സ്ഥിതി ചെയ്യുന്ന നക്ഷത്രമായ ഈറൻഡലിന്റെ ചിത്രങ്ങൾ ഗ്രാവിറ്റേഷണൽ ലെൻസിംഗ് ഉപയോഗിച്ചാണ് പകർത്തിയിട്ടുള്ളത്. ഇതുവരെ നാസ പകർത്തിയിട്ടുള്ള നക്ഷത്രങ്ങളുടെ ചിത്രത്തെ അപേക്ഷിച്ച് ഈറൻഡലാണ് ഏറ്റവും ദൂരെയുള്ള നക്ഷത്രം.

പുതിയ ചിത്രങ്ങൾ ലഭിച്ചതോടെ പ്രപഞ്ചത്തിന്റെ ആദ്യ കാലഘട്ടത്തെയും നക്ഷത്രങ്ങളെയും കുറിച്ചുമുള്ള വിശദവിവരങ്ങൾ നൽകുന്നതിന് സഹായമാകുമെന്നാണ് പ്രതീക്ഷ. സൂം ഇൻ ചെയ്താണ് ചിത്രം പകർത്തിയിട്ടുള്ളത്. നിലവിൽ, സൺറൈസ് ആർക്ക് ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന ഈറൻഡൽ മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച്, ചെറിയ നക്ഷത്രമാകാനാണ് സാധ്യത. അതേസമയം,ഈറൻഡലാണ് മറ്റു നക്ഷത്രങ്ങളുടെ കേന്ദ്ര സ്ഥാനം വഹിക്കുന്നതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഈറൻഡലിനെയും, സൺറൈസ് ആർക്ക് ഗ്യാലക്സിയെയും പരിവേഷണം ചെയ്യാനുള്ള നീക്കത്തിലാണ് ശാസ്ത്രജ്ഞർ.