100 രൂപയ്ക്ക് താഴെ റീചാർജ്! ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റ: പുതിയ ഓഫറുമായി എയർടെൽ


കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഉപഭോക്താക്കളുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ബജറ്റിൽ ഒതുങ്ങുന്ന റീചാർജും, അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്ലാനുമായാണ് ഇത്തവണ എയർടെൽ എത്തിയിരിക്കുന്നത്. 99 രൂപ മാത്രമാണ് ഈ പ്ലാനിനായി ചെലവഴിക്കേണ്ടത്. പ്ലാനിനെ കുറിച്ചുളള വിശദ വിവരങ്ങൾ പരിചയപ്പെടാം.

പ്രതിദിന ഹൈ- സ്പീഡ് ഡാറ്റാ പരിധി അവസാനിച്ച് കഴിഞ്ഞ ഉപഭോക്താക്കൾക്ക് 99 രൂപയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി റീചാർജ് പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു ആഡ്-ഓൺ പ്ലാനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ റീചാർജ് പ്ലാനിൽ 1 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഇത്തരത്തിൽ ലഭിക്കുന്ന ഡാറ്റയിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ 30 ജിബി ഹൈ സ്പീഡ് ഡാറ്റയ്ക്ക് ശേഷം ഉപയോക്താവിന് 60kps സ്പീഡ് ഡാറ്റ ഉപയോഗിക്കാനാകും. 4ജി ഹാൻഡ്സെറ്റ് സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ പ്ലാൻ കൂടുതൽ ഗുണകരമാകുക.