ലാവ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത! ലാവ അഗ്നി 2എസ് ഉടൻ വിപണിയിലേക്ക്


ലാവ ആരാധകരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു ഹാൻഡ്സെറ്റ് കൂടി എത്തുന്നു. അടുത്തിടെ വിപണിയിൽ എത്തിച്ച ലാവ അഗ്നി 2 സ്മാർട്ട്ഫോണുകൾക്ക് സമാനമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ലാവ അഗ്നി 2എസ് ഹാൻഡ്സെറ്റുകളാണ് പുതുതായി അവതരിപ്പിക്കുന്നത്. ഈ വർഷം തന്നെ ഇവ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന.

ലാവ അഗ്നി 2എസ് സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ലാവ അഗ്നി 2 സ്മാർട്ട്ഫോണുകൾക്ക് സമാനമായ ഫീച്ചർ തന്നെ ഇവയിലും പ്രതീക്ഷിക്കാവുന്നതാണ്. എന്തൊക്കെ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുമെന്ന് അറിയാം. 6.78 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ നൽകാൻ സാധ്യതയുണ്ട്. മീഡിയ ടെക് ഡെമൻസിറ്റി 7050 പ്രോസസറാണ് കരുത്ത് പകരുക. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 50 മെഗാപിക്സൽ ക്യാമറ പിന്നിൽ നൽകിയേക്കും. നിലവിൽ, ലാവ അഗ്നി 2എസിന്റെ സ്റ്റോറേജ്, വില എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.