ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ വീണ്ടും വിവോ! പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ, ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്തേക്കും
ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി വിവോ എത്തി. ഇത്തവണ ആരാധകരുടെ മനം കീഴടക്കാൻ വൈ സീരീസിലെ വിവോ വൈ27എസ് എന്ന സ്മാർട്ട്ഫോണാണ് എത്തിയിരിക്കുന്നത്. ആകർഷകമായ ഫീച്ചറിലുള്ള ഈ ചൈനീസ് സ്മാർട്ട്ഫോൺ ഇത്തവണ ആദ്യമായി പുറത്തിറക്കിയത് ഇന്തോനേഷ്യൻ വിപണിയിലാണ്. വിവോ വൈ27എസ് ഉടൻ ഇന്ത്യൻ വിപണിയിലും ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. എന്നാൽ, കൃത്യമായ തീയതിയെ കുറിച്ച് ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകൾ വിവോ നടത്തിയിട്ടില്ല.
വിവോ വൈ27എസ് സ്മാർട്ട്ഫോണിന് 6.64 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനോട് കൂടിയ എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മികച്ച പെർഫോമൻസിനായി ക്വാൽകം സ്നാപ്ഡ്രാഗൺ പ്രോസസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 2 മെഗാപിക്സൽ സെക്കന്ററി ക്യാമറ എന്നിവയാണ് പ്രധാന ആകർഷണീയത. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വിവോ വൈ27എസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ ഏകദേശം 12,800 രൂപയിലധികം വില പ്രതീക്ഷിക്കുന്നതാണ്.