ദീപാവലി ദിനത്തിൽ ഗൂഗിളിൽ നിങ്ങളും ഇക്കാര്യം തിരഞ്ഞോ? രസകരമായ സേർച്ച് റിസൾട്ടുകൾ പങ്കുവെച്ച് സുന്ദർ പിച്ചൈ


ദീപങ്ങളുടെ ഉത്സവം എന്ന് വിശേഷിപ്പിക്കുന്ന ദീപാവലിയെ രാജ്യമെമ്പാടും വളരെ ആഘോഷ പൂർണമായാണ് ഇത്തവണ കൊണ്ടാടിയത്. ഇന്ത്യയ്ക്ക് പുറത്തും നിരവധി ആളുകൾ ഇക്കുറി ദീപാവലി ആഘോഷിച്ചിട്ടുണ്ട്. വളരെയധികം ഐക്യത്തോടെയും സമാധാനപരമായും ആഘോഷിച്ച ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുളള ജനത ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ കാര്യമെന്തായിരിക്കും? അതിന്റെ രസകരമായ ഉത്തരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈ.

ലോകമെമ്പാടുമുള്ള ജനങ്ങൾ ദീപാവലിയോട് അനുബന്ധിച്ച് പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഗൂഗിളിൽ തിരഞ്ഞിരിക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾ ഏതൊക്കെയെന്നും സുന്ദർ പിച്ചൈ പുറത്തുവിട്ടിട്ടുണ്ട്. സുന്ദർ പങ്കുവെച്ച 5 സേർച്ച് റിസൾട്ടുകൾ എന്തൊക്കെയെന്ന് അറിയാം.

1 എന്തുകൊണ്ട് ഭാരതീയർ ദീപാവലി ആഘോഷിക്കുന്നു?

2 എന്തുകൊണ്ട് ദീപാവലിയ്ക്ക് രംഗോലി ആഘോഷിക്കുന്നു?

3 എന്തുകൊണ്ട് ദീപാവലിയിൽ വിളക്ക് തെളിയിക്കുന്നു?

4 എന്തുകൊണ്ട് ദീപാവലിയിൽ ലക്ഷ്മിദേവിക്ക് പൂജ നടത്തുന്നു?

5 എന്തുകൊണ്ട് ദീപാവലിക്ക് എണ്ണ കുളി നടത്തുന്നു?