സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ തുടങ്ങി എല്ലാ കാര്യത്തിനും പാസ്‌വേഡുകൾ ഉപയോഗിക്കാറുണ്ട്. അക്കൗണ്ട് കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് സാധാരണയായി പാസ്‌വേഡുകൾ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ അക്കൗണ്ടുകൾക്ക് ശക്തമായ പാസ്‌വേഡുകൾ നൽകേണ്ടത് അനിവാര്യമാണ്. എന്നാൽ, ഓർത്തെടുക്കാൻ പ്രയാസമുള്ളത് കാരണം മിക്ക ആളുകളും വളരെ എളുപ്പമുള്ള പാസ്‌വേഡുകളാണ് ഉപയോഗിക്കാറുള്ളത്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നതാണ് വാസ്തവം.
പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നതിലൂടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന 10 പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് നോർഡ് വിപിഎൻ. അവ ഏതൊക്കെയാണെന്ന് അറിയാം. താഴെ നൽകിയിരിക്കുന്ന ലിസ്റ്റിൽ നിങ്ങളുടെ പാസ്‌വേഡും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഉടനടി മാറ്റേണ്ടതാണ്.
123456: സെക്കന്റുകൾ കൊണ്ട് ഹാക്ക് ചെയ്യാൻ പാസ്‌വേഡാണിത്. രാജ്യത്ത് 3,63,265 ആളുകൾ ഈ പാസ്‌വേഡുകൾ ഉപയോഗിക്കുന്നു.
admin: ഈ പാസ്‌വേഡുകൾ ഹാക്ക് ചെയ്യാനും സെക്കന്റുകൾ മതി. 1,18,270 ആളുകളാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്.
12345678: രാജ്യത്ത് 63,618 പേർ ഈ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ട്
12345: 56,676 ആളുകളാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്
password: ഏകദേശം 52,334 പേർ ഈ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ട്
pass@123: 49,958 ആളുകളാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്.
123456789: രാജ്യത്ത് 41,403 പേർ ഉപയോഗിക്കുന്ന പാസ്‌വേഡാണിത്.
Admin @123: ഏകദേശം 22,646 ആളുകളാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്
Indian@123: 16,788 പേരുടെ ഇഷ്ട പാസ്‌വേഡാണിത്
admin@123: അരമണിക്കൂറിനകം ഹാക്ക് ചെയ്യാൻ കഴിയുന്ന പാസ്‌വേഡാണിത്