ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ഉപഭോക്താക്കൾക്ക് സൗജന്യമായി കാണാൻ അവസരം ഒരുക്കി റിലയൻസ് ജിയോ. സൗജന്യ ഡിസ്നി+ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനോടൊപ്പം ആകർഷകമായ പ്ലാനുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ജിയോയുടെ തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ ഡിസ്നി ഹോട്ട്സ്റ്റാറിന്റെയും, മറ്റ് സ്ട്രീമിംഗ് ആപ്പുകളുടെയും സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ ഡിസ്നി+ഹോട്ട്സ്റ്റാർ സേവനം ലഭിക്കുന്നതിനായി ജിയോയുടെ ഈ പ്ലാനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. പ്ലാനുകളെക്കുറിച്ച് അറിയാം.
ജിയോ 328 രൂപ പ്ലാന്‍: ഈ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് 3 മാസ സബ്‌സ്‌ക്രിപ്ഷന്‍ ആസ്വദിക്കാനും സാധിക്കും.
ജിയോ 388 രൂപ പ്ലാന്‍: 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബിയാണ് ഡാറ്റ പരിധി. ഒപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് 3 മാസത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
ജിയോ 758 രൂപ പ്ലാന്‍: 1.5 ജിബിയുടെ പ്രതിദിന ഡാറ്റ. വാലിഡിറ്റി 84 ദിവസം. കൂടാതെ, 3 മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
ജിയോ 808 രൂപ പ്ലാന്‍: 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്കുള്ള 3 മാസത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
ജിയോ 598 രൂപ പ്ലാന്‍: 28 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്കുള്ള ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുമെന്നാണ് മറ്റൊരു പ്രത്യേകത.
ജിയോ 3,178 രൂപ പ്ലാന്‍: ഒരു വര്‍ഷം മുഴുവന്‍ 2 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ഇതോടൊപ്പം, ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭ്യമാണ്.