ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. ആകർഷകമായ ഡിസൈനാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും ഓപ്പോയെ വ്യത്യസ്തമാക്കുന്നത്. ഓരോ കാലയളവിലും പ്രത്യേക സീരീസുകളിൽ ഉൾപ്പെട്ട സ്മാർട്ട്ഫോണുകൾ ഓപ്പോ വിപണിയിൽ എത്തിക്കാറുണ്ട്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പോ എ78. ഇവയുടെ പ്രധാന സവിശേഷതകളും, വില വിവരങ്ങളും പരിചയപ്പെടാം.
6.2 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ 3 വേരിയന്റുകളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.