റെനോ 11 സീരീസിൽ വീണ്ടും സ്മാർട്ട്ഫോണുമായി ഓപ്പോ എത്തുന്നു, ഇത്തവണ വിപണി കീഴടക്കുക രണ്ട് ഹാൻഡ്സെറ്റുകൾ


ഓപ്പോ റെനോ 11 സീരീസിന്റെ കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമാകുന്നു. ഓപ്പോ ആരാധകരുടെ മനം കീഴടക്കാൻ ഇത്തവണ രണ്ട് ഹാൻഡ്സെറ്റുകളാണ് റെനോ 11 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ റെനോ 11, ഓപ്പോ റെനോ 11 എന്നിവയാണ് സ്മാർട്ട്ഫോണുകൾ. മാസങ്ങൾക്ക് മുൻപ് തന്നെ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഓപ്പോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഓപ്പോ റെനോ 11 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് വിവരങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ലോഞ്ച് തീയതിയും, ആദ്യമെത്തുന്ന വിപണിയും പരിചയപ്പെടാം.

ഓപ്പോ റെനോ 11 സീരീസ് നവംബർ 23നാണ് വിപണിയിൽ പുറത്തിറക്കുക. ആരാധകർ കാത്തിരുന്ന ഈ ഹാൻഡ്സെറ്റ് ആദ്യമെത്തുന്നത് ചൈനീസ് വിപണിയിലാണ്. നിലവിൽ, ഫീച്ചറുകളെ കുറിച്ചും, വിലയെക്കുറിച്ചുമുള്ള വിവരങ്ങൾ ഓപ്പോ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, റെനോ സീരീസിൽ ആകർഷകമായ ഫീച്ചറുകൾ തന്നെയാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ ഔദ്യോഗിക ലോഞ്ചിനോടൊപ്പം പാഡ് എയർ 2 ടാബ്‌ലറ്റും കമ്പനി പുറത്തിറക്കുന്നതാണ്.