ലൈറ്റ്-ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടോ? എങ്കിൽ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ജോലി നേടാം, ഡ്രൈവർമാർക്ക് അവസരം


ഡ്രൈവർ പോസ്റ്റിലേക്കുള്ള ജോലി ഒഴിവുകൾ പുറത്തുവിട്ട് കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്റർ. ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ലൈറ്റ്-ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാനാകും. ആകെ 18 ഒഴിവുകളാണ് ഉള്ളത്. വനിതകൾക്ക് ഉൾപ്പെടെ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഒഴിവുകൾ 9 എണ്ണമാണ്. ജനറൽ കാറ്റഗറി 5, ഒബിസി 2, എസ്‌സി 1, ഇഡബ്ല്യുഎസ് 1, വിമുക്തഭടന്മാർ 1 എന്നിങ്ങനെയാണ് ഒഴിവുകൾ. 19,900-63,200 രൂപ വരെയാണ് ശമ്പളം. പോസ്റ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നവംബർ 27 വൈകിട്ട് 5:00 മണി വരെ അപേക്ഷ സമർപ്പിക്കാനാകും.

യോഗ്യത:

എസ്എസ്എൽസി/തത്തുല്യം, പ്രാബല്യത്തിലുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് എക്സ്പീരിയൻസ് നിർബന്ധമാണ്.