മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ആരാധകരുടെ മനം കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നവംബർ 30-നാണ് ഈ ഹാൻഡ്സെറ്റ് കമ്പനി വിപണിയിൽ അവതരിപ്പിക്കുക. ബഡ്ജറ്റ് റേഞ്ചിൽ പുറത്തിറക്കുന്ന, 5ജി പിന്തുണയുള്ള സ്മാർട്ട്ഫോൺ കൂടിയാണ് റെഡ്മി നോട്ട് 13 പ്രോ. അതുകൊണ്ടുതന്നെ, താങ്ങാൻ കഴിയുന്ന വിലയിൽ അത്യാധുനിക ഫീച്ചറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഷവോമി റെഡ്മി നോട്ട് 13 പ്രോ മികച്ച ഓപ്ഷനായിരിക്കും. ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകളെ കുറിച്ച് അറിയാം.
6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. ക്വാൽകം സ്നാപ്ഡ്രാഗൺ 7എസ് ജെൻ 2 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുക. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് വി13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 200 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് പിൻഭാഗത്തെ ക്യാമറ. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 16 മെഗാപിക്സലാണ് നൽകിയിരിക്കുന്നത്. 5100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകളുടെ വില 17,390 രൂപ മുതൽ പ്രതീക്ഷിക്കാവുന്നതാണ്.