കിടിലൻ ഫീച്ചറുകൾ, തരംഗമായി വൺപ്ലസ് 12! ആദ്യമെത്തിയത് ഈ വിപണിയിൽ


ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ഇത്തവണ വൺപ്ലസ് 12 എന്ന ഹാൻഡ്സെറ്റാണ് കമ്പനി പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. വൺപ്ലസ് 12 ചൈനീസ് വിപണിയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നതെങ്കിലും, അടുത്ത വർഷം ആദ്യ വാരത്തോടെ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നതാണ്. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളെ കുറിച്ച് അറിയാം.

വൺപ്ലസ് 12-ൽ BOEയുമായി ചേർന്ന് 2K AMOLED LTPO സ്‌ക്രീനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡോൾബി വിഷൻ, HDR 10+, HDR വിവിഡ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. 120 ഹെർട്സാണ് ഫോണിന്റെ റീഫ്രെഷ് റേറ്റ്. 4,500 nits ബ്രൈറ്റ്നെസുള്ള ഡിസ്പ്ലേയോടെ വരുന്നതിനാൽ വൺപ്ലസ് 12 ഇതുവരെ വന്നിട്ടുള്ള ഫോണുകളിൽ വച്ച് മികച്ച ഹാൻഡ്സെറ്റ് തന്നെയാണ്. എക്കാലത്തെയും ഏറ്റവും വേഗതയേറിയ ചിപ്സെറ്റായ ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 48 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വൺപ്ലസ് 12 സ്മാർട്ട്ഫോണുകളുടെ ചൈനയിലെ വിപണി വില 4,299 യുവാനാണ്.