ചാറ്റ്ജിപിടി മുതൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ വരെ! ഈ വർഷത്തെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് വിക്കിപീഡിയ


ന്യൂയോർക്ക്: ഈ വർഷത്തെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റുകൾ പുറത്തുവിട്ട് വിക്കിപീഡിയ. കൂടുതൽ ആളുകൾ വായിച്ചതും ഇഷ്ടപ്പെട്ടതുമായ 25 ലേഖനങ്ങളുടെ ലിസ്റ്റാണ് വിക്കിപീഡിയ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ചാറ്റ്ജിപിടിയാണ്. കഴിഞ്ഞ വർഷമാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പൺഎഐ എന്ന കമ്പനി ചാറ്റ്ജിപിടി പുറത്തിറക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ സൈബർ ലോകത്ത് തരംഗം സൃഷ്ടിക്കാൻ സാധിച്ചവയാണ് ചാറ്റ്ജിപിടി. 2023ലെ മരണങ്ങൾ, ഇന്ത്യയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ എന്നീ ലേഖനങ്ങളാണ് രണ്ടും മൂന്നും സ്ഥാനം നേടിയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് നാലാം സ്ഥാനം പങ്കിട്ടു.

2015 മുതലാണ് വിക്കിമീഡിയ ഫൗണ്ടേഷൻ വിക്കിപീഡിയയിലെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ തുടങ്ങിയത്. ഇതാദ്യമായാണ് ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ലേഖനം ഇടം നേടിയിരിക്കുന്നത്. ഷാരൂഖാൻ സിനിമകളായ ജവാൻ, പത്താൻ തുടങ്ങിയവ ആദ്യ പത്തിൽ ഇടം നേടിയതും വളരെയധികം ശ്രദ്ധേയമായിട്ടുണ്ട്. ഈ വർഷം നവംബർ 28 വരെ ലഭിച്ചിട്ടുള്ള ഡാറ്റ ഉപയോഗിച്ചാണ് വിക്കിമീഡിയ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിക്കിപീഡിയയിലെ 25 ജനപ്രിയ ലേഖനങ്ങൾ ഏതൊക്കെയെന്ന് അറിയാം.

  1. ചാറ്റ്ജിപിടി
  2. 2023ലെ മരണങ്ങൾ
  3. 2023ലെ ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ്
  4. ഇന്ത്യൻ പ്രീമിയർ ലീഗ്
  5. ഓപ്പൺ ഹൈമർ സിനിമ
  6. ക്രിക്കറ്റ് ലോകകപ്പ്
  7. ജെ.റോബോട്ട് ഓപ്പൺ ഹൈമർ
  8. ജവാൻ സിനിമ
  9. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ്
  10. പത്താൻ സിനിമ
  11. ദ ലാസ്റ്റ് ഓഫ് അസ് സീരിയസ്
  12. ടെയ്‌ലർ സ്വിഫ്റ്റ്
  13. ബാർബി സിനിമ
  14. ക്രിസ്റ്റാനോ റൊണാൾഡോ
  15. ലയണൽ മെസ്സി
  16. പ്രീമിയർ ലീഗ്
  17. മാത്യു പെറി
  18. യുണൈറ്റഡ് സ്റ്റേറ്റ്സ്
  19. ഇലോൺ മസ്ക്
  20. അവതാർ ദി, വേ ഓഫ് വാട്ടർ സിനിമ
  21. ഇന്ത്യ
  22. ലിസ മേരി പ്രെസലി
  23. ഗാർഡിയൻസ് ഓഫ് ദ ഗാലക്സി -3 സിനിമ
  24. യുക്രെയിനിലെ റഷ്യൻ അധിനിവേശം
  25. ആൻഡ്രൂ ടേറ്റ്