ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാപ്ടോപ്പ് ബ്രാൻഡുകളിൽ ഒന്നാണ് ഡെൽ. സ്റ്റൈലിഷ് ലുക്കും, അത്യാധുനിക ഫീച്ചറുമാണ് ഡെൽ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷത. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ ഡെൽ ആരാധകർ നിരവധിയാണ്. പ്രീമിയം ഉപഭോക്താക്കൾക്കും, സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള ബ്രാൻഡ് എന്ന സവിശേഷതയും ഡെല്ലിന് ഉണ്ട്. പ്രീമിയം റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വിപണിയിൽ എത്തിച്ച ലാപ്ടോപ്പാണ് ഡെൽ ജി15-5525. ഈ ലാപ്ടോപ്പുകളെ കുറിച്ച് കൂടുതൽ അറിയാം.
15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. AMD Octa Core Ryzen 7 – 6800H പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 2.51 കിലോഗ്രാമാണ്. ഡെൽ ജി15-5525 ലാപ്ടോപ്പുകളുടെ വില 98,490 രൂപ മുതലാണ് ആരംഭിക്കുന്നത്.