പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയതും മികച്ചതുമായ ഹാൻഡ്സെറ്റായ മോട്ടോറോള ജി84 ഓഫർ വിലയിൽ വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് ഈ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ മിഡ് റേഞ്ച് സെഗ്മെന്റിൽ പുറത്തിറക്കിയ മോട്ടോറോള ജി84, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. മോട്ടോറോളയുടെ ഈ 5ജി ഹാൻഡ്സെറ്റിന് ലഭിക്കുന്ന പ്രധാന ഓഫറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
മോട്ടോറോള ജി84 5ജി സ്മാർട്ട്ഫോണുകൾക്ക് 17 ശതമാനം കിഴിവാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ 4000 രൂപയുടെ ഇളവ് നേടാൻ സാധിക്കുന്നതാണ്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ മജന്ത കളർ വേരിയന്റിന് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെയും, എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 750 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. മുഴുവൻ ഓഫറും ക്ലെയിം ചെയ്യുമ്പോൾ 5000 രൂപ വരെയാണ് കിഴിവ് നേടാൻ സാധിക്കുക. ഇതോടെ, മോട്ടോറോള ജി84 5ജി 18,999 രൂപയ്ക്ക് വാങ്ങാൻ കഴിയുന്നതാണ്. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ പരമാവധി 14,350 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക.