കാത്തിരിപ്പ് അവസാനിച്ചു! 7,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുമായി റെഡ്മി എത്തി



ഉപഭോക്താക്കളുടെ മാസങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുമായി റെഡ്മി എത്തി. ദിവസങ്ങൾക്ക് മുൻപ് കമ്പനി വിപണിയിൽ അവതരിപ്പിച്ച റെഡ്മി 13സി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ, ആകർഷകമായ ഫീച്ചറാണ് റെഡ്മി 13സി ഹാൻഡ്സെറ്റിന്റെ പ്രധാന ആകർഷണീയത. ഇതോടെ, പോക്കറ്റ് കാലിയാകാതെ സ്മാർട്ട്ഫോൺ വാങ്ങുക എന്ന ആഗ്രഹം നിറവേറ്റാനാകും. റെഡ്മി 13സിയുടെ ലോഞ്ച് വിവരങ്ങളെക്കുറിച്ചും, വിലയെക്കുറിച്ചും കൂടുതൽ പരിചയപ്പെടാം.

കഴിഞ്ഞ ആഴ്ചയാണ് റെഡ്മി 13സി ഔദ്യോഗികമായി ഇന്ത്യൻ വിപണികൾ ലോഞ്ച് ചെയ്തത്. 4ജി, 5ജി എന്നിങ്ങനെ രണ്ട് കണക്റ്റിവിറ്റിയിൽ റെഡ്മി 13സി വാങ്ങാനാകും. നിലവിൽ, 4ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയാണ് ആരംഭിച്ചിരിക്കുന്നത്. അതേസമയം, 5ജി സ്മാർട്ട്ഫോണുകൾ ഡിസംബർ 16 മുതൽ വിൽപ്പനയ്ക്ക് എത്തുന്നതാണ്. Mi.com, ആമസോൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ റെഡ്മി 13സി 4ജി വാങ്ങാനാകും.

Also Read: നവകേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി, ഏറ്റുമാനൂരില്‍ നാളെ കടകള്‍ അടച്ചിടണമെന്ന് പൊലീസ്

4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ കഴിയുന്നതാണ് ഏറ്റവും ബേസിക് മോഡൽ. ഈ മോഡലിന്റെ വില 7,999 രൂപയാണ്. എന്നാൽ, ലോഞ്ച് ഓഫറിന്‍റെ ഭാഗമായി 1000 രൂപയുടെ കിഴിവ് ലഭിക്കും. ഇതോടെ, 6,999 രൂപയ്ക്ക് റെഡ്മി 13സി 4ജി വാങ്ങാവുന്നതാണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ വില 8,999 രൂപയും, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ വില 10,499 രൂപയുമാണ്. ഈ സ്റ്റോറേജ് വേരിയന്റുകൾക്കും 1000 രൂപയുടെ കിഴിവ് ലഭിക്കും.