സുരക്ഷാ ഭീഷണി ഉയർത്തുന്ന ആപ്പുകൾക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ പ്ലേ സ്റ്റോർ. നിലവിൽ, ഓൺലൈനായി വായ്പ നൽകുന്ന 17 ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കാണുമ്പോൾ ലോണുകൾ നൽകുന്ന പ്ലാറ്റ്ഫോമാണെങ്കിലും, വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കുക എന്നതാണ് ഈ ആപ്പുകളുടെ പ്രധാന ലക്ഷ്യം. ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കളുടെ ഫോണുകളിൽ നിന്ന് നിരവധി വിവരങ്ങളാണ് ഈ ആപ്പുകൾ ചോർത്തിയെടുത്തതായി കണ്ടെത്തിയിട്ടുള്ളത്.
നിമിഷ നേരങ്ങൾക്കുള്ളിൽ ലോണുകൾ നൽകുമെങ്കിലും, അവ കൃത്യമായി തിരിച്ചടയ്ക്കാതെ വരുമ്പോൾ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് പ്രവർത്തനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം ആപ്പുകൾക്കെതിരെ പരാതികൾ ലഭിച്ചതോടെയാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. ഇന്ത്യയ്ക്ക് പുറമേ, ആഫ്രിക്ക, അമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിങ്ങനെ വിവിധ മേഖലകളിൽ ഉള്ള ആളുകളും ലോൺ ആപ്പിന്റെ കെണിയിൽ വീണിട്ടുണ്ട്. നിലവിൽ, 17 ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തിരിക്കുന്നത്. ഇവ ഇതിനോടകം ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, സ്വന്തം നിലയ്ക്ക് ഇവ ഡിലീറ്റ് ചെയ്ത് സുരക്ഷാ ഭീഷണി ഒഴിവാക്കേണ്ടതാണ്. പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ആപ്ലിക്കേഷനുകളെ കുറിച്ച് അറിയാം.
- AA Kredit
- AmorCash
- GuayabaCash
- EasyCredit
- Cashwow
- CrediBus
- FlashLoan
- PréstamosCrédito
- Préstamos De Crédito-YumiCash
- Go Crédito
- Instantáneo Préstamo
- Cartera grande
- Rápido Crédito
- Finupp Lending
- 4S Cash
- TrueNaira
- EasyCash