വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത തരത്തിലുള്ള ലാപ്ടോപ്പുകൾ കമ്പനികൾ വിപണിയിൽ എത്തിക്കാറുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കും, ഗെയിമിംഗിനും അനുയോജ്യമായ നിരവധി ലാപ്ടോപ്പുകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിൽ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലാപ്ടോപ്പ് പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ലെനോവോ. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ ലെനോവോ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ലെനോവോ പുറത്തിറക്കിയ ലാപ്ടോപ്പാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3ഐ. ഇവയെ കുറിച്ചുള്ള വിവരങ്ങൾ പരിചയപ്പെടാം.
14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-1115G4 (11th Gen) പ്രോസസറിലാണ് പ്രവർത്തനം. വിൻഡോസ് 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. 6 cell ആണ് ബാറ്ററി ടൈപ്പ്. 8 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭ്യമാണ്. 39,999 രൂപയാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില.