ഓഫർ വിലയിൽ ഇപ്പോൾ തന്നെ റിയൽമി ജിടി നിയോ 3 വാങ്ങാം! കിടിലൻ കിഴിവുമായി ആമസോൺ


ഓഫർ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി ആമസോൺ. ഇത്തവണ റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റായ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അത്യാകർഷകമായ കിഴിവ് പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുകയുള്ളൂ. വിലക്കിഴിവിന് പുറമേ, ക്യാഷ്ബാക്ക് ഓഫറിലും ഫോൺ സ്വന്തമാക്കാനാകും. സ്പെഷ്യൽ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

ആമസോണിന്റെ ഇയർ എൻഡ് സെയിലിലാണ് സ്പെഷ്യൽ ഓഫറിൽ റിയൽമി ജിടി നിയോ 3 ലിസ്റ്റ് ചെയ്തിട്ടുള്ളത്. 36 ശതമാനം കിഴിവിൽ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കും. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില 39,999 രൂപയാണ്. എന്നാൽ, 36 ശതമാനം കിഴിവ് ലഭിക്കുന്നതോടെ, 24,990 രൂപയായി വില കുറയും. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിനാണ് ഈ ഓഫർ ലഭിക്കുക. അതേസമയം, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റ് 29,999 രൂപയ്ക്ക് വാങ്ങാനാകും. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ സ്മാർട്ട്ഫോണിന്റെ വില 45,999 രൂപയായിരുന്നു. പഴയ സ്മാർട്ട്ഫോണുകൾ മാറ്റി വാങ്ങുമ്പോൾ പരമാവധി 23,000 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക.