സ്മാർട്ട്ഫോണുകൾ അരങ്ങ് വാഴുകയാണെങ്കിലും വിപണിയിൽ നിന്നും ഫീച്ചർ ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ, ഫീച്ചർ ഫോൺ ആരാധകരെ ആകർഷിക്കുന്നതിനായി വ്യത്യസ്ത തരത്തിലുള്ള സവിശേഷതകൾ അടങ്ങിയ ഹാൻഡ്സെറ്റുകളാണ് ഓരോ കമ്പനിയും പുറത്തിറക്കാറുളളത്. ഇത്തവണ ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഹാൻഡ്സെറ്റ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഐടെൽ. ആകർഷകമായ ഡിസൈനും, മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ഐടെൽ ഐടി5330-യാണ് ഇപ്പോൾ വിപണിയിലെ താരം. ഗ്ലാസി ബോഡി ഫിനിഷുള്ള ഐടെൽ ഐടി5330 സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.
2.8 ഇഞ്ച് ഡിസ്പ്ലേയും, ആൽഫാന്യൂമറിക് കീപാഡുമാണ് ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. സിംഗിൾ ലെൻസ് പിൻ ക്യാമറയും, വയർലെസ് എഫ്എമ്മും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം സൗകര്യം ലഭ്യമാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പഞ്ചാബി, ബംഗാളി എന്നിങ്ങനെയുളള ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാർക്കും പ്രായംചെന്നവർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകും. 1900 എംഎഎച്ചാണ് ബാറ്ററി ലൈഫ്. ഇതിനു 31 മണിക്കൂർ ടോക്ക് ടെം കപ്പാസിറ്റിയും, 12 ദിവസത്തെ ബാറ്ററി ബാക്കപ്പും ലഭ്യമാണ്. ടോർച്ച്, ബ്ലാക്ക് ഫ്ലാഷ്, കിംഗ് വോയിസ് എന്നീ ഫീച്ചറുകളും ലഭ്യമാണ്. ഇളം പച്ച, നീല, ഇളം നീല, കറുപ്പ് എന്നിങ്ങനെ 4 കളർ വേരിയന്റുകളിൽ വാങ്ങാനാകും. ഐടെൽ ഐടി5330 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 1,499 രൂപയാണ്.